കോവിഡനന്തര ചികിത്സ ; പുതിയ നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: കോവിഡനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ചു. എന്‍.എ.ബി.എച്ച്‌. അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുകളില്‍ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂവെന്ന് ഉത്തരവില്‍ പറയുന്നു. അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ 2645 ആയിരിക്കും നിരക്ക്.

സര്‍ക്കാര്‍ ആശുപത്രികളില്‍ വാര്‍ഡിന് 750 രൂപ ഈടാക്കാം. ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റില്‍ 1250, ഐ.സി.യു-1500, വെന്റിലേറ്റര്‍ ഉള്ള ഐ.സി.യു.വിന് 2000 രൂപ എന്നിങ്ങനെയും ഈടാക്കാം.

സ്വകാര്യ ആശുപത്രി നിരക്ക്

മറ്റു നിരക്കുകള്‍ ഇങ്ങനെ :

ജനറല്‍ വാര്‍ഡ്

എന്‍.എ.ബി.എച്ച്‌. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസത്തെ നിരക്ക്- 2645
അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 2910

ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്

എന്‍.എ.ബി.എച്ച്‌. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസത്തെ നിരക്ക്- 3795
അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 4175

ഐ.സി.യു

എന്‍.എ.ബി.എച്ച്‌. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസത്തെ നിരക്ക്- 7800
അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 8580

വെന്റിലേറ്ററോടുകൂടി ഐ.സി.യു.

എന്‍.എ.ബി.എച്ച്‌. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസത്തെ നിരക്ക്- 13,800
അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 15,180

Spread the love

Leave a Reply

Your email address will not be published. Required fields are marked *