പ്രതിശ്രുത വധുവിനെ വിവാഹ നിശ്ചയത്തിന് പിറ്റേദിവസം പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍


എറണാകുളം: പ്രതിശ്രുത വധുവിനെ വിവാഹ നിശ്ചയത്തിന് തൊട്ട് അടുത്ത ദിവസം വീട്ടില്‍ എത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം ചെങ്ങമനാട് എക്കാട്ട് സകേതം വീട്ടില്‍ അനന്തകൃഷ്ണനെ(29)യാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.


മറ്റാരും വീട്ടില്‍ ഇല്ലാത്ത സമയം വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീധനമായി 150 പവനും കാറും തന്നില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിശ്രുതവധുവിന് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 50,000/ രൂപ കൈക്കലാക്കുകയും ചെയ്തു. വാഴക്കുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് അജയകുമാര്‍, എസ്.ഐ ഷാജി ആര്‍, അജിത് കുമാര്‍, എസ്.സി.പി.ഒ മാരായ ജോസഫ്, വര്‍ഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

online news portal



Sharing is Caring