കല്‍ക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിന്‍ സെല്വന്’ ആദ്യ ദിനം തന്നെ വന്‍ വരുമാനം നേടി. തമിഴ്നാട്ടില്‍ മാത്രം 25.86 കോടി രൂപയാണ് ചിത്രം നേടിയത്. ട്രേഡ് അനലിസ്റ്റ് മനോബാലയുടെ അഭിപ്രായത്തില്‍, ‘പൊന്നിയിന്‍ സെല്വന്’ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമാണ്.
‘പൊന്നിയിന്‍ സെല്വന്’ കഴിഞ്ഞ ദിവസം യുഎസ് ബോക്സ് ഓഫീസില്‍ 8 കോടി രൂപ കളക്ട് ചെയ്തു.
‘പൊന്നിയിന്‍ സെല്വന്’ റിലീസ് ദിവസം അഡ്വാന്‍സ് ബുക്കിംഗില്‍ നിന്ന് നേടിയത് 17 കോടി രൂപയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണില്‍ റിലീസ് ചെയ്ത വിക്രം സ്ഥാപിച്ച റെക്കോര്‍ഡ് പൊന്നിയിന്‍ സെല്വന് തകര്‍ത്തു. ആദ്യ ദിനം ‘വിക്രമി’ന്റെ പ്രീ-ബുക്കിംഗ് വരുമാനം 15 കോടി രൂപയായിരുന്നു.