കൊച്ചിയില്‍ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചു


indexകൊച്ചി: ഗുണ്ടകളെ അമര്‍ച്ചചെയ്യുന്നതിനായി നഗരത്തില്‍ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചു. സിറ്റി ടാസ്‌ക് ഫോഴ്‌സ് എന്ന പേരിലാണ് സ്‌ക്വാഡ് അറിയപ്പെടുക.


ഐ.ജി എസ് ശ്രീജിത്ത് ടാസ്‌ക് ഫോഴ്‌സിനു നേതൃത്വം നല്‍കും.


ജയിലില്‍നിന്നു പുറത്തിറങ്ങിയ ഗുണ്ടകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കും.

റിയല്‍ എസ്റ്റേറ്റ് മാഫിയകളേയും നിരീക്ഷണ വിധേയമാക്കും.

പണമിടപാടു സംഘങ്ങളെകുറിച്ചുള്ള പരാതികളും ടാസ്‌ക് ഫോഴ്‌സിന്റെ അന്വേഷണ പരിധിയില്‍ വരും.

ഗുണ്ടകളെ കുറിച്ചു വിവരം ലഭിച്ചാല്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചു.



Sharing is Caring