അതിർത്തിയിൽ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം


അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. അതിർത്തിയിലെ ആര്‍എസ് പുരയില്‍ ഭാരത സൈനിക പോസ്റ്റുകള്‍ക്കുനേരെയും ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾക്കു നേരെയുമാണ് പാക്ക് സൈനികരുടെ വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായത്.


പാക്ക് റേഞ്ചര്‍മാരുടെ ഷെല്ലാക്രമനത്തിൽ ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ എ.കെ.ഉപാധ്യായയ്ക്കു പരിക്കേറ്റു. ഇദ്ദേഹത്തിന്റെ കൈക്കാണു പരിക്കേറ്റിരിക്കുന്നത്. വെടിവയ്പ് തുടരുന്നതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ പൂട്ടാനും ജനങ്ങളോട് സുരക്ഷിത ഇടങ്ങളിലേക്കു താമസം മാറ്റാനും സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്.




Sharing is Caring