കര്‍ണാടകയില്‍ മാഫിയാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മലയാളിയെ പൊലീസ്​ നാട്ടിലെത്തി പിടികൂടി

കര്‍ണാടക കേന്ദ്രീകരിച്ച്‌ കഞ്ചാവ്, മയക്കുമരുന്ന് ഇടപാടുകളും കവര്‍ച്ചകളും നടത്തിയിരുന്ന പാലക്കാട്​ തത്തമംഗലം സ്വദേശിയെ കര്‍ണാടക പൊലീസ്​ കേരളത്തിലെത്തി പിടികൂടി. തത്തമംഗലം സൗത്ത് സ്ട്രീറ്റ് സ്വദേശി മുഹമ്മദ് ഫിറോസ് ഖാനെയാണ്​ (36) കര്‍ണാടക ചാംരാജ്നഗര്‍ ഈസ്​റ്റ്​ പൊലീസ് പിടികൂടിയത്.

കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കേരളത്തിലെത്തി ഒളിവില്‍ താമസിക്കുകയുമായിരുന്നു ഇയാളുടെ രീതി.

ഒളിവിലായിരുന്ന ഫിറോസിനെതിരെ ചാംരാജ്നഗര്‍ പൊലീസ് ജില്ല പൊലീസ് സൂപ്രണ്ടിന് ലുക്‌ഔട്ട് നോട്ടീസ്‌ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ്​ ചിറ്റൂരിലെത്തി പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വാറണ്ട് സമര്‍പ്പിച്ച്‌ കര്‍ണാടക പൊലീസ് കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *