പോക്സോ കേസില്‍ മുന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ സി എ) പരിശീലകന്‍ എം മനുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നാല് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മനുവിനെതിരെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രായപൂര്‍ത്തിയായ ശേഷവും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസ് അന്വേഷിച്ചത്.പരിശീലകന്‍ മനു അസോസിയേഷന്‍ ആസ്ഥാനത്തും ക്രിക്കറ്റ് കളിക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു വെളിപ്പെടുത്തലുണ്ടായിരുന്നു. ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത മനുവിനെതിരെ ആറു പോക്‌സോ കേസുകളാണ് പോലീസ് റസിറ്റര്‍ ചെയ്തത്.

ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കു പോകുമ്പോഴും കെ സി എ ആസ്ഥാനത്തും മനു കുട്ടികളെ ചൂഷണം ചെയ്തുവെന്നാണ് വെളിപ്പെട്ടത്. ജിംനേഷ്യത്തിലെ പരിശീലനത്തിനു ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയെന്നും പരാതിയുണ്ട്.













