സ്‌പാനിഷ്‌ ലാ ലിഗ ഫുട്‌ബോള്‍ സീസണിന്‌ സമനിലത്തുടക്കം


സ്‌പാനിഷ്‌ ലാ ലിഗ ഫുട്‌ബോള്‍ സീസണിന്‌ സമനിലത്തുടക്കം. റയാല്‍ ബെറ്റിസും ജിറോണയും തമ്മില്‍ നടന്ന മത്സരവും അത്‌ലറ്റിക്കോ ബില്‍ബാവോയും ഗറ്റാഫെയും തമ്മില്‍ നടന്ന മത്സരവും 1-1 ന്‌ അവസാനിച്ചു.ബെറ്റിസ്‌ സ്വന്തം തട്ടകമായ ബെനിറ്റോ വിയാമാരിനിലാണു സമനില വഴങ്ങിയത്‌. ആറാം മിനിറ്റില്‍ മാര്‍ക്‌ ബാര്‍ട്ര അവരെ മുന്നിലെത്തിച്ചു. 72-ാം മിനിറ്റില്‍ ഗബ്രിയേല്‍ മിസെഹു ജിറോണയെ തോല്‍വിയില്‍നിന്നു രക്ഷിച്ചു.


ബില്‍ബാവോ സ്വന്തം തട്ടകമായ സാന്‍ മാമേസിലാണ്‌ ഗറ്റാഫെയെ നേരിട്ടത്‌. 27-ാം മിനിറ്റില്‍ ഒഹിയന്‍ സാഞ്ചെറ്റ്‌ ബില്‍ബാവോയെ മുന്നിലെത്തിച്ചു. 64-ാം മിനിറ്റില്‍ ക്രിസ്‌റ്റാറ്റസ്‌ ഉചെ ഗറ്റാഫെയ്‌ക്കായി ഗോളടിച്ചു.


ഇന്നു നടക്കുന്ന മത്സരങ്ങളില്‍ ലാസ്‌ പാല്‍മാസ്‌ സെവിയയെയും ഒസാസുന ലെഗാനസിനെയും നേരിടും. ബാഴ്‌സലോണ ആദ്യ മത്സരത്തില്‍ വലന്‍സിയയെ നേരിടും. റയാല്‍ മാഡ്രിഡിന്റെ ആദ്യ മത്സരം നാളെ മയോര്‍ക്കയ്‌ക്കെതിരേയാണ്‌.



Sharing is Caring