സൂര്യനിൽ നിന്ന് പ്ലാസ്മാ പ്രവാഹം; ഏപ്രിൽ 14ന് ഭൂമിയിൽ പതിക്കും

സൂര്യനിൽ നിന്ന് പ്ലാസ്മാ പ്രവാഹം. ഭൂമിയുടെ നേർക്കാണ് സൂര്യനിൽ നിന്നുള്ള പ്ലാസ്മകൾ വരുന്നത്. ഏപ്രിൽ 14 ഓടെ ഇത് ഭൂമിയിൽ പതിക്കുമെന്നാണ് റിപ്പോർട്ട്.

സൂര്യന്റെ പ്രോട്ടോസ്ഫിയറിലുള്ള AR2987 എന്ന സൺ സ്‌പോട്ടാണ് നിലവിൽ പൊട്ടിത്തെറിച്ച് പ്ലാസ്മകൾ പുറംതള്ളുന്നത്. സൂര്യനിലെ കറുത്ത ഭാഗങ്ങളാണ് സൺസ്‌പോട്ടുകൾ. ഇവയ്ക്ക് ആയുസ് കുറവായിരിക്കും. ഏപ്രിൽ 11നാണ് AR2987 പൊട്ടിത്തെറിച്ച് സി-ക്ലാസ് സോളാർ ഫ്‌ളെയർ ( വിയ അളവിലുള്ള റേഡിയേഷൻ) പുറത്തുവിട്ട് തുടങ്ങിയത്. സൺസ്‌പോട്ടിന് മുകളിലുള്ള പ്ലാസ്മയും കാന്തിക വലയങ്ങളും തകരുമ്പോഴാണ് വലിയ അളവിൽ റേഡിയേഷൻ ഉണ്ടാകും.

സി-ക്ലാസ് ഫ്‌ളെയറുകൾ സംഭവിക്കുന്നത് സാധാരണമാണ്. ഇത് ഭൂമിയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ ഏപ്രിൽ 11 ലെ പ്രതിഭാസ് കൊറേണൽ മാസ് ഇജക്ഷന് (സിഎംഇ ) വഴിവച്ചിട്ടുണ്ട്. ഈ സിഎംഇ ഭൂമിയുടെ കാന്തിക വലയത്തിൽ പതിക്കുമ്പോൾ ചാർജ്ഡ് പാർട്ടിക്കിൾസ് നോർത്ത്, സൗത്ത് പോളുകളിലെ കാന്തിക വലയവുമായി സമ്പർക്കത്തിൽ വരികയും തുടർന്ന് ഫോട്ടോണിന്റെ രൂപത്തിൽ ഊർജം പുറംതള്ളുകയും, ഇത് അറോറ എന്ന പ്രതിഭാസത്തിന് ( നോർതേൺ, സതേൺ ലൈറ്റ്‌സ്) കാരണമാവുകയും ചെയ്യുന്നു.

തിങ്കളാഴ്ച മുതൽ സൂര്യനിൽ നിന്ന് പുറംതള്ളപ്പെടുന്ന സിഎംഇ ചെറിയ രീതിയിൽ ജിയോമാഗ്നറ്റിക് സ്‌റ്റോമിന് വഴിവയ്ക്കുകയും ഇത് സാറ്റലൈറ്റ് പ്രവർത്തനത്തെ ചെറിയ രീതിയിൽ തടസപ്പെടുത്തുകയും ചെയ്‌തേക്കാമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *