യു ഡി എഫ് വ്യക്തിഹത്യ നടത്തുന്നു: പിണറായി

കണ്ണൂര്‍: യു ഡി എഫ് വിലകുറഞ്ഞ വ്യക്തിഹത്യ നടത്തുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീറിനെതിരെ കള്ളപ്രചരണങ്ങള്‍ നടത്തി തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയുമോ എന്ന ശ്രമത്തിലാണ് യു ഡി എഫ്. ഇടതുപക്ഷ നേതാക്കള്‍ക്കെതിരെകോടതികള്‍ വിധി പറയുമ്പോള്‍ അതിനെ ആഘോഷിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെയും മന്ത്രിസഭക്കെതിരെയും പ്രത്യക്ഷമായി വിമര്‍ശിക്കുമ്പോള്‍ ആക്ഷേപങ്ങള്‍ അഴിച്ചുവിടുകയാണ്. ഇത് ഇരട്ടത്താപ്പ് രാഷ്ട്രീയമാണ്. ഭരണകൂടം തട്ടിപ്പുകാര്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടി വഴിവിട്ട് പ്രവര്‍ത്തിച്ച അനുഭവം കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെയുണ്ടായിട്ടില്ല. ജനങ്ങള്‍ വെറുത്ത സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടെത്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങളുടെ വിധിയെഴുത്തായിരിക്കും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. കതിരൂരല്‍ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *