തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഏപ്രില്‍ എട്ട്) മുതല്‍ 10ന് പോളിംഗ് അവസാനിക്കുന്നതുവരെ മദ്യവില്‍പന നിരോധിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമവും സമാധാനപരവുമായ നടത്തിപ്പിന് വേണ്ടിയാണ് ജനപ്രാതിനിധ്യ നിയമപ്രകാരം മദ്യവില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. വോട്ടെണ്ണല്‍ ദിനമായ മെയ് 16നും നിരോധനമുണ്ടാവും. മദ്യവില്‍പന ശാലകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റ്, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ ഈ ദിവസങ്ങളില്‍ മദ്യ വിതരണവും വില്പനയും പാടില്ല. വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള സ്വകാര്യ സ്ഥലങ്ങളിലും വീടുകളിലും ഈ ദിവസങ്ങളില്‍ മദ്യം സൂക്ഷിക്കാന്‍ പാടില്ല. അനധികൃത മദ്യ വില്‍പന തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും എക്‌സൈസ് വകുപ്പ് അധികൃതരും അറിയിച്ചു.
FLASHNEWS