കേരളത്തില്‍ നിന്നും മലയാളികളെ കാണാതായ സംഭവത്തില്‍ മുസ്‌ലിം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ മുസ്‌ലിംകളെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും സ്ഥാപിത താത്പര്യക്കാര്‍ വിഷയത്തില്‍ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്നും പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാരിന്റേത്. കാസര്‍കോട് നിന്ന് 17 പേരും പാലക്കാട് നിന്ന് നാല് പേരെയുമാണ് കാണാതായത്. ഇവരിലില്‍ ചിലര്‍ ഐഎസില്‍ ചേര്‍ന്നു എന്നാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം സഹകരിച്ച് അന്വേഷണം നടത്തും. വിഷയം അതീവ ഗൗരവതരമെന്നും അദ്ദേഹം പറഞ്ഞു.













