കൊച്ചിയിൽ കച്ചേരി പടിയിലെ ഒരു ഫ്ളാറ്റിൽ നിന്ന് അഞ്ച് കിലോ സ്വർണവും നാല് ലക്ഷം രൂപയും പിടികൂടി. ഇന്ന് രാവിലെ സിറ്റി പോലിസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആദായ നികുതി വകുപ്പു പോലീസും നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഉത്തരേന്ത്യക്കാരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊച്ചിയിലെ പല ജ്വല്ലറികളിലും വിതരണം ചെയ്യുവാൻ കൊണ്ടുവന്നതാണ് ഇവയെന്ന് സംശയിക്കുന്നു.













