കണ്ണൂര്‍ ഇരിട്ടിയിലെ പുന്നാട് ബസ്സുകളുടെ മത്സര ഓട്ടത്തിനിടെയുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മട്ടന്നൂരില്‍ നിന്നും ഇരിട്ടിയിലേക്കു പോവുകയായിരുന്ന പ്രസാദം ബസ്സും ഇരിട്ടിയില്‍ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന മേരി മാതാ ബസ്സുമാണ് കൂട്ടിയിടിച്ചത്.രണ്ട് ബസ്സുകളിലെയും ഡ്രൈവര്‍മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മേരിമാതാ ബസ് ഡ്രൈവര്‍ കരിക്കോട്ടുവപ്പാറ ലിജോ (36), പ്രസാദ് ബസ് ഡ്രൈവര്‍ സുരേഷ് (38) എന്നിവരാണ് മരിച്ചത്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.













