സംസ്ഥാനത്ത് ഇന്ധനവിതരണം തടസപ്പെട്ടേക്കും

ബി പി സി എൽ, എച്ച് പി സി എൽ കമ്പനികളിലെ സർവീസുകൾ നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിൽ ആയി 600 ൽപരം ലോറികൾ പണി മുടക്കും. തിങ്കളാഴ്ച മുതലാണ് പണിമുടക്ക്.

തിങ്കളാഴ്ച മുതല്‍ ഈ കമ്പനികളുടെ സര്‍വ്വീസുകള്‍ നിര്‍ത്താനാണ് ലോറി ഉടമകളുടെ തീരുമാനം. അറുന്നൂറിലധികം ലോറികളാണ് തിങ്കളാഴ്ച മുതല്‍ പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു.

13 ശതമാന സര്‍വ്വീസ് ടാക്‌സ് നല്‍കണമെന്ന നിര്‍ദ്ദേശത്തിലാണ് പ്രതിഷേധം. നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും അസോസിയേഷന്‍ പറയുന്നു.

കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകള്‍ സമരത്തിലേക്ക് കടക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *