ഇന്ധന വില കുറച്ചു; പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയും


ദില്ലി: രാജ്യത്ത് ഇന്ധന വിലയില്‍ കുറവു വരുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി ഒരു രൂപ കുറച്ചു. എണ്ണക്കമ്പനികള്‍ ഒരു രൂപ വീതം കുറയ്ക്കും. ഇന്ധന വിലയിലെ കുറവ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.




Sharing is Caring