ജയിച്ചതിന് ശേഷം പിസി ജോര്‍ജ് എംഎല്‍എയെ കാണ്‍മാനില്ല!; മുണ്ടക്കയത്തെ ജനങ്ങള്‍ മനുഷ്യചങ്ങല തീര്‍ത്തു


ജയിച്ചതിന് ശേഷം പിസി ജോര്‍ജ് എംഎല്‍എയെ മുണ്ടക്കയത്തെ ജനങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ലെന്ന് ആരോപണം. എംഎല്‍എക്കെതിരെ മനുഷ്യ ചങ്ങല തീര്‍ത്ത് എല്‍ഡിഎഫിന്റെ പ്രതിഷേധം. മുണ്ടക്കയത്തിന്റെ വികസനം എംഎല്‍എ മുരടിപ്പിക്കുകയാണെന്നാരോപിച്ചാണ് ഇന്നു വൈകിട്ട് പ്രതിഷേധം നടത്തിയത്.വികസന മരവിപ്പിന്റെ നാളുകളാണ് എം.എല്‍.എ കഴിഞ്ഞ നാളുകളില്‍ നാടിന് നല്‍കിയതെന്നും എം.എല്‍. എ രാജിവക്കണമെന്നും ആവശ്യപ്പെട്ട് വൈകിട്ട് അഞ്ചിന് ടൗണില്‍ കല്ലേപ്പാലം മുതല്‍ പൈങ്ങണ വരെ മനുഷ്യ ചങ്ങല തീര്‍ത്തത്. സര്‍ക്കാര്‍ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക, ബൈപ്പാസ് നിര്‍മ്മാണം, പുത്തന്‍ചന്തയിലെ കെ. എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് എന്നിവയുടെ പണികള്‍ പൂര്‍ത്തീകരിക്കുക, ബസ് സ്റ്റാന്‍ ഡിനു ശാപമായ കംഫര്‍ട്ട് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കുക.
ശബരിമല തീര്‍ഥാടകര്‍ക്ക് ഇടത്താവളം ഒരുക്കുക, ലൈഫ് ഭവന പദ്ധതിയില്‍ അനര്‍ഹരെ ഒഴിവാക്കുക, മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, ഗതാഗത കുരുക്ക് പരിഹരിക്കുക, മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇലക്ഷനില്‍ ജയിച്ച് കഴിഞ്ഞതിന് ശേഷം എംഎല്‍എ മുണ്ടക്കയത്തേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും സമരത്തിനെത്തിയവര്‍ ആരോപിക്കുന്നു.




Sharing is Caring