കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാരിന്റെ ആശ്വാസം; ‘കുടിശ്ശിക ഈ മാസം തന്നെ നല്‍കും’


കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാരിന്റെ ആശ്വാസം. പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ കൊടുത്തു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. യോഗത്തില്‍ സഹകരണ മന്ത്രി എ.സി മൊയ്തീനും പങ്കെടുത്തു. സഹകരണ ബാങ്ക് കണ്‍സോഷ്യത്തിലൂടെയായിരിക്കും പെന്‍ഷന്‍ കുടിശ്ശിക കൊടുത്ത് തീര്‍ക്കുക.നേരത്തെ കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റ് ചര്‍ച്ചയ്ക്കിടെ ധനമന്ത്രി മന്ത്രി തോമസ് ഐസക്ക് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.


ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിരുന്നില്ല. ഇത് നല്‍കാനാണ് 70 കോടി അനുവദിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 1000 കോടി രൂപ ഇതിനകം സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.




Sharing is Caring