മുന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷന്‍ സംബന്ധിച്ച ചട്ടം ഭേദഗതി ചെയ്തു

ന്യൂഡല്‍ഹി : മുന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷന്‍ സംബന്ധിച്ച ചട്ടം ഭേദഗതി ചെയ്തു.ഇതോടെ മുന്‍ എം.പി.മാര്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ വാങ്ങാമെന്ന വ്യവസ്ഥ ഇല്ലാതായി.എം.എല്‍.എ.യും എം.പി.യുമായിരുന്ന ഒരാള്‍ക്ക് നിലവില്‍ വന്ന വ്യവസ്ഥ അനുസരിച്ച് ഒരു പെന്‍ഷന് മാത്രമേ അര്‍ഹതയുള്ളു.

മാത്രമല്ല, കേന്ദ്ര – സംസ്ഥാന സര്‍വീസുകളിലോ തദ്ദേശസ്ഥാപനങ്ങളിലോ കോര്‍പ്പറേഷനുകളിലോ പദവിയിലിരുന്ന ശമ്പളം പറ്റുന്ന മുന്‍ എം.പി.മാര്‍ക്കും അവിടങ്ങളില്‍ സേവനമനുഷ്ടിച്ച് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും മുന്‍ എം.പി. എന്ന നിലയില്‍ പെന്‍ഷന്‍ ലഭിക്കില്ല.പെന്‍ഷന്‍ പരിഷ്‌കരണത്തിന് അപേക്ഷ നല്‍കുമ്പോള്‍ മുന്‍ എം.പി.മാര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കി ഒപ്പിട്ട് നല്‍കേണ്ടതാണ്.

എം.പി.മാരുടെ ശമ്പളം, അലവന്‍സ് കാര്യങ്ങള്‍ക്കായുള്ള സംയുക്ത സമിതിയാണ് ചട്ടം വിഞ്ജാപനം ചെയ്തത്.രാഷ്ട്രപതി,ഉപരാഷ്ട്രപതി,രാജ്യസഭ-ലോകസഭാഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ എം.പി. എന്ന നിലയില്‍ പെന്‍ഷന്‍ ലഭിക്കില്ലെന്ന പഴയ വ്യവസ്ഥയില്‍ മാറ്റമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *