11 കാരിയെ പീഡിപ്പിച്ച കേസില്‍ 28 കാരന്‍ അറസ്റ്റില്‍

കാസര്‍കോട് : കാസര്‍കോട് കാലിച്ചാനടുക്കം 11 കാരിയെ പീഡിപ്പിച്ച കേസില്‍ 28 കാരന്‍ അറസ്റ്റില്‍.തായന്നൂര്‍ വേങ്ങച്ചേരിലെ ധനുഷിനെയാണ് പോക്‌സോ കുറ്റം ചുമത്തി അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം മെയ് ലാണ് സംഭവം.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിലാണ് പീഡന വിവരം പുറത്തറിയുന്നത്.കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *