പാരിസ് ഒളിമ്പിക്സ്; ഇന്ത്യക്കായി പുതുചരിത്രമെഴുതി വിനേഷ് ഫോഗട്ട


പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യക്കായി പുതുചരിത്രമെഴുതി വിനേഷ് ഫോഗട്ട. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫൈനലിലേക്ക് മുന്നേറി.സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട ഫൈനല്‍ പ്രവേശനം നേടിയത്. ഇതോടെ ഒളിംപിക്സ് വനിതാ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും വിനേഷിന്റെ പേരിലായി.


നേരത്തെ യുക്രൈനിൻറെ ഒസ്കാന ലിവാച്ചിനെ മലർത്തിയടിച്ചാണ് വിനേഷ് സെമിയിലെത്തിയത്.
നാളെ നടക്കുന്ന ഫൈനലില്‍ തോറ്റാലും വിനേഷിന് വെള്ളി മെഡല്‍ ഉറപ്പിക്കാം. ഇന്ന് തന്നെ നടന്ന പ്രീ ക്വാർട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്ബ്യനും ലോക ഒന്നാം നമ്ബറുമായ ജപ്പാൻറെ യു സുസാകിയെ 3-2ന് അട്ടിമറിച്ചാണ് വിനേഷ് ക്വാർട്ടറില്‍ കടന്നത്.


കഴിഞ്ഞ വർഷം ദില്ലി ജന്തർ മന്ദിറില്‍ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിൻറെ മുന്നണി പോരാളിയായിരുന്നു വിനേഷിൻറെ വിജയം പാരീസില്‍ രാജ്യത്തിൻറെ അഭിമാനമുഖമായും മാറുകയാണ്.



Sharing is Caring