യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കമലാ ഹാരിസ്.മിനസോട്ട ഗവർണർ ടിം വാല്‍സിനെയാണ് നവംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രംപിനെയും റിപ്പബ്ലിക്കൻസിനെയും നേരിടാൻ ഡെമോക്രാറ്റ്സ് ആരെയാണ് കരുതിവച്ചിരിക്കുന്നതെന്ന ആകാഷയിലായിരുന്നു ലോകം. ഒഹായോ സെനറ്റര്‍ ജെ.ഡി.വാന്‍സാണ് ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി.

യുഎസ് ആർമി നാഷണല്‍ ഗാര്‍ഡില്‍ 24 വര്‍ഷം സേവനം അനുഷ്ഠിച്ച 60 കാരനായ വാല്‍സ്, മിനസോട്ട ഗവർണറായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.രാഷ്ട്രീയത്തില്‍ സജീവമാകും മുൻപ് ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ കോച്ചായിരുന്ന വാല്‍സ്, ഡെമോക്രാറ്റിക് ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷൻകൂടിയാണ്.













