കോട്ടയം: പന്തളം പീഡനക്കേസില്‍ നാല് പ്രതികള്‍ കോട്ടയത്തെ പ്രത്യേക കോടതിയില്‍ കീഴടങ്ങി. പന്തളം എന്‍എസ്എസ് കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകന്‍ സി എം പ്രകാശ്, സുഹൃത്തുക്കളായ വ്യവസായി ജ്യോതികുമാര്‍, പഞ്ചായത്ത് മെമ്പര്‍ മനോജ്കുമാര്‍, സീരിയല്‍ നിര്‍മാതാവ് ഷാജോര്‍ജ് എന്നിവരാണ് കീഴടങ്ങിയത്. 1997ലാണ് കേസിനാസ്പദമായ സംഭവം. ഇരയായ പെണ്‍കുട്ടിയെ എന്‍എസ്എസ് കോളേജിലെ അധ്യാപകരും സുഹൃത്തുകളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കോടതി ശരിവെച്ചിരുന്നു.
FLASHNEWS