പാലക്കാട് ദമ്ബതികളെ വീട്ടില്‍ കെട്ടിയിട്ട് മോഷണം

പാലക്കാട് വടക്കഞ്ചേരി ചുവട്ടുപാടത്ത് ദേശീയ പാതയോരത്തെ വീട്ടില്‍ ദമ്ബതികളെ കെട്ടിയിട്ട് മോഷണം.25 പവന്‍ സ്വര്‍ണാഭരണവും പണവും മൊബൈല്‍ ഫോണും കവര്‍ന്നു.

രാത്രി ഒമ്ബതരയോടെയാണ് സംഭവം. പുതിയേടത്ത് സാം പി ജോണ്‍ എന്ന രാജന്‍, ഭാര്യ ജോളി എന്നിവരെ കെട്ടിയിട്ടാണ് മോഷണം. കവര്‍ച്ചാ സംഘത്തില്‍ ആറു പേരുണ്ടായിരുന്നെന്നാണ് സൂചന. വീടിനു മുമ്ബിലെത്തി വാഹനം തുടര്‍ച്ചയായി ഹോണ്‍ മുഴക്കി. വാതില്‍ തുറന്നപ്പോള്‍ അതിക്രമിച്ചു കടന്നു. കയ്യും കാലുകളും കെട്ടിയിട്ട ശേഷം കത്തി കാണിച്ചു ഭീഷണിപ്പെടുത്തി. അലമാരയുടെ താക്കോല്‍ വാങ്ങി ആഭരണങ്ങള്‍ കൈക്കലാക്കി.

എതിര്‍ക്കാന്‍ ശ്രമിച്ച സാമിന് മര്‍ദ്ദനമേറ്റു. അക്രമികള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. വടക്കാഞ്ചേരി പോലിസ് അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published.