പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത് ഭീകരവാദ പ്രവര്‍ത്തനം:എം വി ജയരാജന്‍

എന്‍ഐഎ റെയ്ഡില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ പരക്കെ അക്രമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍.

പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിച്ച് നിര്‍ത്തുന്നത് മുസ്ലീംലീഗാണെന്ന് എംവി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമം പോപ്പുലര്‍ ഫ്രണ്ടിന്റെ കുലത്തൊഴിലാണെന്നും അക്രമം നടത്തി പോപ്പുലര്‍ ആകാനാണ് പോപുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന് എം.വി ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകര വാദ പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നത്. കൊലപാതക രാഷ്ട്രീയം അവരുടെ പ്രവര്‍ത്തന പരിപാടികളിലൊന്നാണ്. ഭീകരപ്രവര്‍ത്തനത്തിന്റെ പേരിലാണ് എന്‍ ഐ എ പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തത്.

എസ്.ഡി.പി.ഐ എന്ന കവചം ഉപയോഗിച്ച് നാടെങ്ങും തീവ്രവാദ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്. ഈ ഹര്‍ത്താല്‍ ജന വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published.