രണ്ടാം ഏകദിനത്തില്‍ നെതര്‍ലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍

പാകിസ്ഥാന്‍ നെതര്‍ലന്‍ഡ് രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് തകര്‍പ്പന്‍ ജയം. ഓപ്പണര്‍മാരായ ഫഖര്‍ സമന്റെയും ഇമാം ഉള്‍ ഹഖിന്റെയും തുടക്കത്തിലുള്ള നഷ്ടം പാകിസ്ഥാന്‍ മറികടക്കുകയും അവര്‍ നെതര്‍ലന്‍ഡിനെ 16 ഓവറില്‍ കൂടുതല്‍ ശേഷിക്കെ ഏഴ് വിക്കറ്റിന് തോല്‍പ്പിക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡിനെ പാകിസ്ഥാന്‍ 186 റണ്‍സിന് ഓള്‍ഔട്ടാക്കി. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ജയത്തോടെ പാകിസ്ഥാന്‍ പരമ്ബരയില്‍ 2-0 മുന്നില്‍ എത്തി. മറുപടി ബാറ്റിങ്ങില്‍ ആദ്യ രണ്ട് വിക്കറ്റ് നഷ്ട്ടമായെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ആഘ സല്‍മാന്‍ എന്നിവര്‍ മികച്ച അര്‍ധസെഞ്ചുറികള്‍ നേടിയപ്പോള്‍ ആതിഥേയരുടെ തുച്ഛമായ സ്‌കോറായ 186 വ്യാഴാഴ്ച വൈകുന്നേരം വെറും 33.4 ഓവറില്‍ പാകിസ്ഥാന്‍ മറികടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *