പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍


മുതിര്‍ന്ന അഭിഭാഷകന്‍ പി ശ്രീകുമാറിനെ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. രാജ്യത്തെ ഹൈക്കോടതികളില്‍ എ എസ് ജി പദവി സൃഷ്ടിച്ചശേഷമുള്ള ആദ്യ നിയമനമാണിത്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.


കേന്ദ്ര സര്‍ക്കാരിനായുള്ള കോടതി വ്യവഹാരങ്ങള്‍ സുഗമമാക്കുന്നതിനായാണ് ഹൈക്കോടതികളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരുടെ തസ്തികള്‍ സൃഷ്ടിച്ചത്. ഇതുവരെ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലിനായിരുന്നു ഹൈക്കോടതികളിലെ വ്യവഹാരങ്ങളുടെ ചുമതല.

online news portal

1994ല്‍ അഭിഭാഷകനായി ഔദ്യോഗികജീവിതംആരംഭിച്ച പി ശ്രീകുമാര്‍ 2024ലാണ് കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാകുന്നത്. നിലവില്‍ കേരള ഗവര്‍ണറുടെ നിയമ ഉപദേഷ്ടാവാണ്. ഏറെക്കാലം കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.ഹരിപ്പാട് സ്വദേശിയായ പി ശ്രീകുമാര്‍ കേരള സര്‍വകലാശാലയില്‍ നിന്നാണ് നിയമ ബിരുദം നേടിയത്.



Sharing is Caring