മാണി യുഡിഎഫില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി


imagesമാണി വിഭാഗം യുഡിഎഫില്‍ തന്നെ തുടരുമെന്ന പ്രതീക്ഷയാണ് മുസ്‌ലീം ലീഗിനുളളതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ക്യാമ്പില്‍ മോശം തീരുമാനം ഒന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കെ എം മാണി യുഡിഎഫ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മാണിയും കേരളാ കോണ്‍ഗ്രസും അങ്ങനെ പോകുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.




Sharing is Caring