കോട്ടയം: കോട്ടയം ലോക് സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്കുവേണ്ടി പ്രചാരണം നടത്തുന്നതില്‍നിന്ന് പാര്‍ട്ടി വൈസ് ചെയര്‍മാനും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി സി ജോര്‍ജിനെ പാര്‍ട്ടി നേതൃത്വം വിലക്കി.
അപ്രഖ്യാപിത വിലക്കാണിത്. കഴിഞ്ഞ ദിവസം കോട്ടയത്തുനടന്ന യു ഡി എഫ് കണ്‍വെന്‍ഷനിലും ജോസ് കെ മാണി നോമിനേഷന്‍ കൊടുത്ത അവസരത്തിലും പി സി ജോര്‍ജ് എത്തിയിരുന്നില്ല.
സോളാര്‍ കേസിലുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആക്ഷേപ ശരങ്ങള്‍ തൊടുത്തുവിട്ട പി സി ജോര്‍ജിനെ കോട്ടയത്ത് പ്രചാരണത്തിനിറക്കിയാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ നഷ്ടമാകും എന്ന കണക്കുകൂട്ടലാണ് ജോര്‍ജിനെ കോട്ടയത്ത് വിലക്കാന്‍ കാരണമെന്നാണ് യു ഡി എഫ് കേന്ദ്രങ്ങള്‍ പറയുന്നത്.