തരൂരിനെതിരെ പരമാര്‍ശം: വിജയകുമാറിന് നോട്ടീസ്

download (6)തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂരിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനു സി പി എം നേതാവ് എം വിജയകുമാറിന് ജില്ലാ വരണാധികാരിയായ കളക്ടര്‍ നോട്ടീസ് അയച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി. വിജയകുമാറിന്റെ മറുപടി കിട്ടയതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബെന്നറ്റ് ഏബ്രാഹാമിന്റെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് മുന്‍ സ്പീക്കറായിരുന്ന വിജയകുമാര്‍ വിവാദപരാമര്‍ശം നടത്തിയത്. തരൂരിന് സ്സ്തപീപീഡനത്തിന് ഡോക്ടറേറ്റ് കിട്ടുമെന്നാണ് വിജയകുമാര്‍ പറഞ്ഞത്.

Sharing is Caring