കൊച്ചി: അഭയ കേസില്‍ ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതി. കേസ് അന്വേഷിച്ച മുന്‍ െ്രെകംബ്രാഞ്ച് എസ് പി കെ ടി മൈക്കിള്‍, കേസുമായി ബന്ധമുള്ള ഫോറന്‍സിക് വിദഗ്ദ്ധര്‍, അന്നത്തെ കോട്ടയം ആര്‍ ഡി ഒ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ഉത്തരവ്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണിത്.
1993 ലാണ് പ്രീഡിഗ്രി വിദ്യാര്‍ഥിനിയായ അഭയ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും സി ബി ഐയുമാണ് കേസ് അന്വേഷിച്ചത്.
ആദ്യഘട്ടത്തില്‍ അഭയയുടേത് ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍ പിന്നീട് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്ന് സി ബി ഐ കണ്ടെത്തി. അതോടെ നഷ്ടമായ തെളിവുകള്‍ക്ക് പ്രാധാന്യം വര്‍ധിച്ചു.