വൺ പ്ലസ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗുരുതര പരുക്ക്

വൺ പ്ലസ് വൺ ഫോൺ പൊട്ടിത്തെറിച്ച് അപകടം. വൺ പ്ലസ് നോർഡ് 2 5ജി ഫോൺ ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരുക്കേറ്റു.

മഹാരാഷ്ട്ര സ്വദേശിയ സുഹിത് ഷർമയാണ് ഫോൺ പൊട്ടിത്തെറിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ തന്നെ വൺ പ്ലസ് അധികൃതർ സംഭവത്തിൽ ഇടപെട്ടു. അപകടത്തെ കുറിത്ത് അന്വേഷിക്കുകയാണെന്നാണ് കമ്പനിയുടെ പ്രതികരണം.

വൺ പ്ലസ് നോർഡിന്റെ പിന്മുറക്കാരനായി പുറത്തിറക്കിയ ഫോണാണ് വൺ പ്ലസ് നോർഡ് 2. ജൂലൈയിലാണ് ഫോൺ വിപണിയിൽ അവതരിപ്പിച്ചത്. വിപണിയിലെത്തി മൂന്ന് മാനസത്തിനകം തന്നെ നോർഡ് 2 പൊട്ടിത്തെറിച്ചുവെന്ന വാർത്ത പുറത്തുവന്നിരുന്നു. തുടർന്നും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നോർഡ് 2 വിന് ഒപ്പം ലഭിക്കുന്ന ചാർജർ പൊട്ടിത്തെറിച്ചതായും റിപ്പോർട്ടുകളുണ്ട്.

വൺ പ്ലസ് നോർഡ് 2 പാക് മാക് എഡിഷൻ അവതരിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സുഹിത് ഷർമയുടെ പരാതി വരുന്നത്. 37,999 രൂപയാണ് ആമസോണിൽ വൺ പ്ലസ് നോർഡ് 2 പാക് മാക് എഡിഷന്റെ വില. വൺ പ്ലസ് നോർഡ് 2 വിന്റെ വില 34,999 രൂപയാണ്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *