വൺ പ്ലസ് 9 ആർടി ജനുവരി 14 ന് ഇന്ത്യയിൽ

വൺ പ്ലസ് പുതിയ മൊബൈൽ ഫോണുമായി ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നു. വൺ പ്ലസ് 9 ആർടി എന്ന മോഡൽ ജനുവരി 14നാണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കുന്നത്. ഒപ്പം വൺ പ്ലസിന്റെ ബഡ്‌സ് ഇസഡ്2 ഉം വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്.

50 മെഗാപിക്‌സൽ വരെ പ്രൈമറി ക്യാമറയാണ് ഫോണിന്റെ പ്രത്യേകതകളിൽ ഒന്ന്. 38 മണിക്കൂർ ബാറ്ററി ലൈഫാണ് ബഡ്‌സ് അവകാശപ്പെടുന്നത്. ഇവര രണ്ടും ജനുവരി 14ന് വൈകീട്ട് 5 മണിയോടെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും.

വൺപ്ലസ് 9RT കൂടുതൽ ഫീച്ചറുകൾ നോക്കാം :

ആൻഡ്രോയ്ഡ് 11 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കളർഒഎസിലാണ് വൺപ്ലസ് 9ആർടിയുടെ പ്രവർത്തനം. 6.62 ഇഞ്ച് ഫുൾ എഎച്ച്ഡി, സാംസങ്ങൾ ഇ4 അമോൾഡ് ഡിസ്‌പ്ലേ, 20 :9 ആസ്പക്ട് റേഷ്യോ, 120 Hz റിഫ്രഷ് റേറ്റ് എന്നിവയാണ് എടുത്തുപറയേണ്ടത്.

8 ജിബി- 128ജിബി, 12 ജിബി- 256 ജിബി എന്നീ വേരിയന്റുകളിൽ ഫോൺ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
50 മെഗാപിക്‌സലുള്ള ക്യാമറയിൽ സെക്കൻഡറി ക്യാമറ 16 മെഗാപിക്‌സലാണ്. ഡുവൽ സ്റ്റീരിയോ സ്പീക്കർ, 4,500 mAh ബാറ്ററി. 65T ഫാസ്റ്റ് ചാർജിംഗ് വാർപ് ചാർജർ എന്നിവയും ഫോണിന്റെ പ്രത്യേകതളാണ്. 38,590 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

വൺ പ്ലസ് ബഡ്‌സ് Z2 ഫീച്ചറുകൾ :

ആക്ടീവ് നോയ്‌സ് കാൻസലേഷൻ, 38 മണിക്കൂർ ബാറ്ററി ലൈഫ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പത്ത് മിനിറ്റ് നേരം ചാർജ് ചെയ്താൽ 5 മണിക്കൂർ വരെ ബഡ്‌സ് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. ടച്ച് കൺട്രോളിലാണ് ബഡ്‌സ് പ്രവർത്തിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *