സൂര്യതാപം തടയാൻ കഴിക്കേണ്ടത്

ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണത്തിനും പ്രധാന പങ്കുണ്ട് എന്നത് നമുക്ക് അറിയാം. എന്നാൽ സൺ ടാൻ തടയാനും പഴപച്ചക്കറി വർഗങ്ങൾക്ക് സാധിക്കുമെന്ന് എത്രപേർക്ക് അറിയാം. അതെ, ആഹാരത്തിൽ അല്പമൊന്ന് കരുതലെടുത്താൽ ഒരുപരിധി വരെ ടാനിനെ അകറ്റി നിർത്താൻ സാധിക്കും. നമ്മളിൽ പലരെയും അലട്ടുന്ന പ്രശനമാണ് ടാൻ. സൺസ്‌ക്രീമും വസ്ത്രങ്ങൾ കൊണ്ട് മറിച്ചും ഇതിൽ നിന്ന് രക്ഷ നേടുക എന്നതാണ് പൊതുവെ ഇതിന് പരിഹാരമായി നമ്മൾ ചെയ്യുന്നത്. എന്നാൽ ഇനി മുതൽ ആഹാരത്തിലും അല്പം ശ്രദ്ധയാകാം.

മഞ്ഞ, ഓറഞ്ച്, ചുവപ്പ്, പച്ച നിറമുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് സൂര്യനിൽ നിന്ന് സംരക്ഷണം നൽകുന്നു. ഉദാഹരണത്തിന് കാരറ്റ്, ചുവന്ന കാപ്സിക്കം, ഓറഞ്ച്, മാങ്ങ, ബ്രൊക്കോളി, ഇലക്കറികൾ, മത്തങ്ങ തുടങ്ങിയവ കഴിക്കുന്നത് സൂര്യനിൽ നിന്ന് നമുക്ക് സംരക്ഷണം നൽകുന്നു. മാത്രവുമല്ല തക്കാളി, തണ്ണിമത്തൻ ഇവയിൽ അടങ്ങിയ ലൈക്കോപീൻ എന്ന ആന്റി ഓക്സിഡന്റ് UVA, UVB റേഡിയേഷനെ ആഗിരണം ചെയ്ത് ഇവ ശരീരത്തെ പെട്ടെന്ന് ബാധിക്കാതെ സംരക്ഷണം നൽകും.

കാരറ്റ്, പച്ചിലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാല്‍ ഇവയിലുള്ള ആന്റിഓക്സിഡന്റുകൾ സൂര്യതാപത്തിൽ നിന്നും സ്കിൻ കാൻസറിൽ നിന്നും സംരക്ഷണം നൽകുന്നുവെന്നാണു പഠനങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നത്. പത്ത് ആഴ്ച്ചയെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഫ്രൂട്സിൽ ആണെങ്കിൽ മധുരക്കിഴങ്ങ്, സ്ട്രോെബറി, ചുവന്ന മുന്തിരിങ്ങ, ഫ്ലക്സ് സീഡ് തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് വെയിലിൽ നിന്നും ശരീരത്തിനു സൺ ടാനിൽ നിന്നും സംരക്ഷണം നൽകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *