നൂറ്‌ കോടി വാക്‌സിൻ;അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

100 കോടി ഡോസ് കൊവിഡ് വാക്സീന്‍ വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. വാക്സീന്‍ നിര്‍മാതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സീന്‍ യജ്ഞത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും ആശംസകളുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വാക്സീന്‍ യജ്ഞം പുതിയ ഇന്ത്യയുടെ സാധ്യതകൾ ലോകത്തിന് കാണിച്ചുകൊടുക്കുന്നുവെന്ന് അമിത് ഷാ ട്വീറ്ററില്‍ കുറിച്ചു.

അതേസമയം നൂറ് കോടി ഡോസ് വാക്സീന്‍ വിതരണം ചെയ്ത ഇന്ത്യയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന. വാക്സീന്‍ വിതരണത്തില്‍ ഇന്ത്യ നിര്‍ണായക ചുവടുവെപ്പാണ് നടത്തിയത്. ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കഠിനപ്രയത്നമില്ലാതെ ഇന്ത്യയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *