ഫൈവ്‌സ് ഹോക്കി ലോകകപ്പിന് യോഗ്യത നേടി ഒമാന്‍. അടുത്ത വര്‍ഷം ജനുവരി 24 മുതല്‍ 31 വരെ മസ്‌കത്തിലാണ് ലോകകപ്പ് അരങ്ങേറുന്നത്.കഴിഞ്ഞ ദിവസം സലാലയില്‍ സമാപിച്ച ഏഷ്യാകപ്പില്‍ മൂന്നാം സ്ഥാനം ഒമാൻ നേടിയിരുന്നു. പ്ലേഓഫ് മത്സരത്തില്‍ മലേഷ്യയെ 5-4ന് പരാജയപ്പെടുത്തിയാണ് സുല്‍ത്താനേറ്റ് വെങ്കല മെഡല്‍ അണിഞ്ഞത്.
ഏഷ്യാകപ്പില്‍ റൈസിങ് സ്റ്റാര്‍ പദവിയും ഒമാന്റെ പത്താം നമ്ബര്‍ താരം ഐമന്‍ മദിത്ത് സ്വന്തമാക്കി. വളരെ പ്രതീക്ഷയോടെയാണ് ഒമാൻ ലോകകപ്പിനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന കലാശക്കളിയില്‍ ഇന്ത്യയാണ് ജേതാക്കളായത്. സലാല സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പില്‍ മുത്തമിട്ടത്.














