മുംബൈ: തടസ്സമില്ലാത്ത ജിഎസ്ടി പേയ്‌മെന്റുകൾ യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിങ്ങനെ ഒന്നിലധികം പേയ്‌മെന്റ് രീതികളിലൂടെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് (“കെഎംബിഎൽ”/“കൊടക്”).
നിലവിലുള്ള നെറ്റ് ബാങ്കിംഗ് സൗകര്യത്തിനു പുറമെയാണ് ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ ലളിതമാക്കുന്നതിനുമുള്ള കേന്ദ്ര സർക്കാർ നയങ്ങളുമായി ചേർന്നു നിൽക്കുന്ന പ്രഖ്യാപനം. തടസ്സമില്ലാതെ ജിഎസ്ടി നികുതി അടയ്ക്കാൻ ജിഎസ്ടി പോർട്ടലിന്റെ ‘ഇ-പേയ്‌മെന്റി’ൽ നികുതിദായകർക്ക് അനുയോജ്യമായ ഡിജിറ്റൽ പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ് കൊടക്.
കൊടക് മഹീന്ദ്ര ബാങ്ക് ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ ശക്തമായി പിന്തുണക്കുന്നതോടൊപ്പം ഒന്നിലധികം സംരംഭങ്ങളിലൂടെ ഡിജിറ്റൽ വിപണിയുടെ വളർച്ചയിൽ പങ്കുചേരുന്നു. തടസ്സങ്ങളില്ലാത്തതും വ്യത്യസ്തവുമായ പേയ്‌മെന്റ് രീതികൾ ഉപയോഗിച്ച്, മറ്റ് ബാങ്കുകളിൽ നിന്നുള്ള ഉപഭോക്താക്കൾക്കും (ചില പേയ്‌മെന്റ് രീതികൾ മുമ്പ് അനുവദിനീയമല്ലായിരുന്ന) ജിഎസ്ടി പേയ്‌മെന്റുകൾ കാര്യക്ഷമമായി പൂർത്തിയാക്കാൻ കഴിയും. കൂടാതെ, കഴിഞ്ഞ വർഷം കേന്ദ്രത്തിന്റെ ജിഎസ്ടി പോർട്ടലുമായി സംയോജിപ്പിച്ചുകൊണ്ട് കൊടക്കിൻ്റെ നികുതി അടയ്ക്കുന്നതിനുള്ള ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്ഫോമും നെറ്റ് ബാങ്കിംഗ് സേവനത്തിലൂടെ ലഭ്യമാക്കി.
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവത്തിന് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ, അഭിനന്ദിക്കുന്നതായി കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന്റെ പബ്ലിക് അഫയേഴ്‌സ് ആൻഡ് ഗവൺമെന്റ് ബിസിനസ്സ് പ്രസിഡന്റ് രാഘവേന്ദ്ര സിംഗ് പറഞ്ഞു. ഒന്നിലധികം ജിഎസ്ടി പേയ്‌മെന്റ് ഓപ്ഷനുകൾ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് എന്ന നിലയിൽ ഉപഭോക്താക്കളെ കൂടാതെ എല്ലാ നികുതിദായകർക്കും സുഗമമായ ഉപഭോക്തൃ അനുഭവത്തിലൂടെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഭാവിയിലേക്ക് വഴിയൊരുക്കുകയാണ് കൊടക് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎംബിഎല്ലിൻ്റെന്റെ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി ജിഎസ്ടി എങ്ങനെ അടയ്ക്കാം:
1. www.gst.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക
2. ചലാൻ സൃഷ്‌ടിച്ചതിനു ശേഷം ഇ-പേയ്‌മെന്റ് തിരഞ്ഞെടുക്കുക
3. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം പേയ്‌മെന്റ് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക
4. കൊടക് മഹീന്ദ്ര ബാങ്ക് തിരഞ്ഞെടുക്കുക
5. പേയ്മെന്റ് നടത്തുക