തനിഷ്കിന്‍റെ ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ തനിഷ്ക് ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സിന് തുടക്കം കുറിച്ചു. വൈവിധ്യമാര്‍ന്ന വജ്രാഭരണങ്ങളുടെ ശേഖരമാണ് ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സിന്‍റെ ഭാഗമായി തനിഷ്ക് ഒരുക്കുന്നത്.

പ്രത്യേകമായി രൂപകല്‍പ്പന ചെയ്തു സജ്ജമാക്കിയ കമ്മലുകള്‍, ബ്രേസ്‌ലെറ്റുകള്‍, നെക്‌ലേസുകള്‍, മോതിരങ്ങള്‍ തുടങ്ങി നിരവധി അത്യാകര്‍ഷങ്ങളായ വജ്രാഭരണങ്ങളാണ് ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സിന്‍റെ ഭാഗമായി ലഭ്യമാക്കിയിരിക്കുന്നത്. 15,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിൽ 20 ശതമാനം കിഴിവും ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സിന്‍റെ ഭാഗമായി തനിഷ്ക് നല്കുന്നുണ്ട്. കൂടാതെ പുതിയ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ സ്വർണം 100 ശതമാനം മൂല്യത്തിൽ കൈമാറ്റം ചെയ്യാനും കഴിയും.

വ്യത്യസ്തമായ അഭിരുചികള്‍ക്കനുസരിച്ച് ഉന്നതമായ ഗുണമേന്‍മയുള്ള ഡയമണ്ട് ആഭരണങ്ങള്‍ ശേഖരിക്കാനുള്ള അസുലഭമായ അവസരമാണ് ഡയമണ്ട് പ്രേമികള്‍ക്കായി ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ടിലൂടെ തനിഷ്ക് ഒരുക്കുന്നത്. തനിഷ്ക് ഷോറൂമുകളിൽ നിന്നും നേരിട്ടോ അല്ലെങ്കില്‍ തനിഷ്കിന്‍റെ www.tanishq.co.in/festival-of-diamond എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സ് ആഭരണങ്ങള്‍ വാങ്ങിക്കാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *