പെട്ടെന്ന് കേട്ടാല്‍ സത്യമെന്ന് തോന്നിക്കുന്ന വ്യാജ സന്ദേശങ്ങളും കോളുകളും പലര്‍ക്കും വരാറുണ്ട്. ചാടിക്കേറി റിയാക്ട് ചെയ്യുന്നവരും കുറവല്ല. പിന്നീട് പണി കിട്ടുമ്പോഴായിരിക്കും സത്യാവസ്ഥ അറിയുന്നത്. എന്നാലിതാ എഐ അധിഷ്ഠിത വോയ്‌സ് ഡിറ്റക്ഷന്‍ സംവിധാനം അവതരിപ്പിക്കുകയാണ് പ്രമുഖ കോളര്‍ ഐഡി ട്രൂ കോളര്‍.
ഫോണ്‍ കോളിനിടയില്‍ മൂന്ന് സെക്കന്റ് ശബ്ദം ഉപയോഗിച്ച് നിങ്ങളെ ഫോണ്‍ ചെയ്യുന്നത് എഐ ആണോ മനുഷ്യനാണോ എന്ന് തിരിച്ചറിയാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക.
അതേസമയം എഐ ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വ്യാപകമാകുമെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമങ്ങളില്‍ നിന്ന് ഫോട്ടോ ശേഖരിച്ച് വീഡിയോ കോളിന് ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. പരിചയമില്ലാത്ത വീഡിയോ ഓഡിയോ കോളുകളിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കണമെന്നും പൊലിസ് വ്യക്തമാക്കി.