നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയായി


untitled-4-1കോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങി അപകടത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടമായ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയായി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായാണ് ജോലി.


2015 നവംബര്‍ 26നാണ് കോഴിക്കോട് കണ്ടംകുളത്തിനടുത്ത് മാന്‍ഹോളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മാളിക്കടവ് സ്വദേശി നൗഷാദ് (33) മരിച്ചത്. മാന്‍ഹോളില്‍ അറ്റകുറ്റപ്പണിക്കിറങ്ങിയ തൊഴിലാളികള്‍ കുടുങ്ങിയപ്പോള്‍ അവരുടെ നിലവിളി കേട്ട് മാന്‍ ഹോളിലിറങ്ങിയ നൗഷാദും അപകടത്തില്‍പ്പെടുകയായിരുന്നു.


നൗഷാദിന്റെ ഭാര്യക്ക് തൊഴില്‍ നല്‍കുമെന്ന് അന്നത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനം നടപ്പിലാകത്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പിണറായി മന്ത്രിസഭ പുറത്തിറക്കിയത്.



Sharing is Caring