താരങ്ങളുടെ വിവാഹവും വിവാഹ മോചനവും എന്നും വലിയ വാര്‍ത്തയാണ്. എന്നാല്‍ അതിലൊന്നും ബോളിവുഡ് താരം കങ്കണ റോണയുടെ പേര് കാണില്ല. കാരണം മറ്റൊന്നുമല്ല, കങ്കണയ്ക്ക് വിവാഹത്തിനോട് താത്പര്യമില്ലെന്നത് തന്നെ. ഏകയായി ജീവിക്കാനണത്രെ കങ്കണയ്ക്കിഷ്ടം. അങ്ങനെ ജീവിക്കുന്നതിന്റെ സുഖം വിവാഹജിവിതത്തില്‍ കിട്ടില്ലെന്നാണ് താരം പറയുന്നത്.
ക്യൂന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയാണ് വിവാഹവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കങ്കണ പങ്കുവച്ചത്. വിവാഹത്തെക്കാളും പ്രധാനമായി ഒരുപാട് കാര്യങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്. അതുകൊണ്ട് കല്യാണം കഴിക്കാന്‍ ഒരു പദ്ധതിയും ഇല്ല കങ്കണ പറഞ്ഞു.
ഒറ്റയ്ക്കുള്ള ജീവിതം ഏറെ ഇഷ്ടടുന്നയാളാണ് താന്‍. വിവാഹമെന്ന് പറയുന്നത് ഒരു കരാറാണ്. ബാദ്ധ്യതകളുടെയും കൂട്ടായ്മയുകളുടെയും ഒരു സംയോജിതരൂപം. അതിനോട് തനിക്ക് വലിയ താല്‍പര്യമൊന്നുമില്ലെന്നുമാണ് കങ്കണയുടെ പക്ഷം.
ഞാന്‍ ഇവിടെ വരെ എത്തിയത് ഒറ്റയ്ക്കാണ്. ഇനിയങ്ങോട്ടും അങ്ങനെ തന്നെ. ഒരു വ്യക്തി എന്ന നിലയ്ക്ക് സൗഹൃദങ്ങള്‍ക്ക് താന്‍ വിലകല്‍പ്പിക്കാറില്ലെന്നും ഏകാന്തതയില്‍ സന്തോഷം കണ്ടെത്തുന്നവര്‍ അനുഗ്രഹീതരാണെന്നും കങ്കണ പറഞ്ഞു. സ്വന്തം കഴിവുകളില്‍ വിശ്വാസമുള്ളതിനാല്‍ തന്നെ ഏകയായി കഴിയുന്നതില്‍ കങ്കണയ്ക്ക് കുഴപ്പമൊന്നുമില്ല.