ബര്‍ലിന്‍: ഇതൊരു ചരിത്ര മരണമായിരിക്കും. രണ്ടാംലോക മഹായുദ്ധകാലത്തെ ബോംബ് പൊട്ടി ബുള്‍ഡോസര്‍ ഒരു ഡ്രൈവര്‍ മരിച്ചു. ബോണ്‍ നഗരത്തിലാണ് ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച ബോബംബ് പൊട്ടി മരിച്ച സംഭവം.
നിര്‍മാണ കമ്പനി അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന സ്ഥലത്ത് ബുള്‍ഡോസര്‍ പ്രവര്‍ത്തിപ്പിക്കവേ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന 13 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. നാനൂറു മീറ്റര്‍ അകലെയുള്ള കെട്ടിടങ്ങളുടെ ജനലും മേല്‍ക്കൂരയും തകര്‍ന്നു.
ബോംബ് ഇവിടെ ഉണ്ടായിരുന്നതാണോ അതോ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കവേ എത്തിയതാണോ എന്നു വ്യക്തമല്ല. രണ്ടാംലോക മഹായുദ്ധത്തിലെ പൊട്ടാത്ത ബോംബുകള്‍ ഇടയ്ക്കിടെ ജര്‍മനിയില്‍ കണ്ടെത്താറുള്ളതാണെങ്കിലും ജീവഹാനി ഉണ്ടാകുന്നത് ആദ്യമാണ്.
1939 മുതല്‍ 1945 വരെയുള്ള കാലത്തു ആഗോളതലത്തില്‍ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മില്‍ നടന്നു യുദ്ധമാണ് രണ്ടാം ലോക മഹായുദ്ധം. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തില്‍ 72 ദശലക്ഷം പേര്‍ മരണമടഞ്ഞു.
70ലേറെ രാജ്യങ്ങള്‍ തമ്മില്‍ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തില്‍ അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സഖ്യകക്ഷികള്‍ ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ നേതൃത്വം നല്‍കിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തി.