ബീഹാറില്‍ സമ്പൂര്‍ണ്ണമദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍


nitish-kumar-wallpaper
അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ബീഹാറില്‍ സമ്പൂര്‍ണ്ണമദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്ന് നിതീഷ് പറഞ്ഞു.മദ്യനിരോധനവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം നടന്നുവരികയാണ്. മേഖലയിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്നും വ്യാജമദ്യലോബി പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു.




Sharing is Caring