തലക്കോടത്ത് ജൈവകൃഷി സമൃദ്ധംവിളവെടുപ്പ് ടി.വി.രാജേഷ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു


തിരഞ്ഞെടുപ്പ് ചൂടിലും തലക്കോടത്തെ പാര്‍ട്ടിക്കാര്‍ കൃഷിയെ പരിചരിച്ചു. വാഴയും കപ്പയും ഇടവിളയായി പച്ചക്കറിയും ജൈവകൃഷിയായി ചെയ്തപ്പോള്‍ ലഭിച്ചത് നൂറുമേനി.സി.പി.എം. തലക്കോടത്ത് ബ്രാഞ്ചും ഉണര്‍വ് സ്വാശ്രയ സംഘവും ചേര്‍ന്ന കൂട്ടായ്മയാണ് പച്ചക്കറി വിളയിച്ചെടുത്തത്. തക്കാളി, വെണ്ട, വഴുതിന, പയര്‍ തുടങ്ങിയ ഇനങ്ങളിലാണ് നല്ല വിളവുണ്ടായത്.വിളവെടുപ്പ് ടി.വി.രാജേഷ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. എം.വി.രവി അധ്യക്ഷതവഹിച്ചു. സി.എം.വേണുഗോപാലന്‍, ടി.വി.സന്തോഷ്, കെ.എം.ശോഭ, സി.പി.സുനില്‍ എന്നിവര്‍ സംസാരിച്ചു.




Sharing is Caring