നിപ്പ വൈറസ് ആശങ്ക; കോഴിക്കോട്ടെ വിദ്യാഭ്യാസ മേഖലക്ക് സഹായഹസ്തുമായി കോഡ്സാപ്പ്

കോഴിക്കോട്, സെപ്റ്റംബര്‍ 18, 2023: കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്ടെ വിദ്യാഭാസ മേഖല ഓൺലൈൻ പഠനത്തിലേക്ക് നീങ്ങിയിരിക്കെ, സ്ഥാപനങ്ങൾക്ക് മാതൃകാ സഹായഹസ്തവുമായി സൈബർ പാർക്കിലെ പ്രമുഖ എഡ്യുടെക് സോഫ്റ്റ്‌വെയർ കമ്പനി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ പഠനത്തിൽ ലൈഫ് ലൈൻ സഹായ വാഗ്ദാനവുമായാണ് കോഡ്സാപ്പ് ടെക്ക്നോളജീസ് (Codesap Technologies) രംഗത്തുവന്നത്.

കോഴിക്കോട് സൈബർപർക്ക് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ കോഡ്സാപ്പ് ടെക്ക്നോളജീസ് വിഷമ ഘട്ടത്തിൽ തങ്ങളുടെ തങ്ങളുടെ സേവനം ദുരിതകാലത്തേക്ക് സൗജന്യമായി നൽകാനാണ് ഉദ്ദേശിക്കുന്നത്.

നിലവിലുള്ള നിപ്പ വൈറസ് പ്രതിസദ്ധിയെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി താൽക്കാലികമായി അടച്ചിട്ട സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓണലൈൻ പഠനത്തിനായി കോഡ്സാപ്പ് ടെക്ക്നോളജീസ് അവരുടെ ആധുനിക സോഫ്റ്റ് വെയർ എഡ്യൂസാപ്പ് ഒരു മാസത്തേക്ക് സൗജന്യമായി നൽകാനാണ് ആലോചിക്കുന്നത്.

നിപ്പ വൈറസിൻ്റെ പ്രസരണം തടയുന്നതിൻ്റെ ഭാഗമായി കൊണ്ട് വന്ന മാറ്റങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും എന്ന സന്ദർഭത്തിൽ , കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസം നേരിടാതെ ഇരിക്കാനും, സമയനിഷ്ഠമായി ക്ലാസ്സുകൾ ഓൺലൈൻ ക്ലാസ്സുകളിലുടെ പുനക്രമീകരണം നടത്തുന്നതിനൊപ്പം സ്കൂളുകളുടെ മറ്റു പ്രവർത്തനങ്ങൾ സുഗമമാക്കാൻ വേണ്ടിയാണ് എഡ്യൂസാപ്പ് അവരുടെ സഹായഹസ്തം മുന്നോട്ട് വെച്ചിരിക്കുന്നത്.

സൈബർ പാർക്കിൽ പ്രവർത്തിക്കുന്ന കോഡ്സാപ്പ് ടെക്ക്നോളജീസ് എന്ന കമ്പനി കഴിഞ്ഞ 8 വർഷമായി എഡ്യുടെക് മേഖലയിൽ മികവ് തെളിയിച്ച സംരംഭമാണ്. കുട്ടികളുടെ ലൈവ് ക്ലാസ്സുകൾ, റെക്കോഡിക്കൽ ക്ലാസ്സുകൾ ഓൺലൈൻ പരീക്ഷകൾ, പരീക്ഷാഫലം, ടീച്ചേഴ്സ് സ്റ്റുഡൻ്റ്സ് മാനേജ്മെൻ്റ് തുടങ്ങി ക്ലാസ്സുകളുടെ സുഗമമായ പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് കോഡ്സാപ്പ് അവരുടെ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഒരു മാസത്തേക്ക് സൗജന്യ ആക്സസ് നൽകുന്നതിന് ഒപ്പം അവരുടെ ടീം സ്കൂളുകളുടെ സഹായത്തിനായി പ്രവർത്തനാധിഷ്ഠിതമായിരിക്കും എന്ന് കമ്പനി സിഇഒ മുഹമ്മദ് റാഷിദ് അറിയിച്ചു. വിഷയത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും തങ്ങളുമായി ബന്ധപ്പെടാമെന്നും (+91 8139001116, 8139001115) വിഷയത്തിൽ ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമായി ചർച്ച നടത്തുമെന്നും കമ്പനി അറിയിച്ചു.

കൂടുതൽ വിശദാംശങ്ങൾക്കായി വെബ്സൈറ്റ് : www.edusap.com
സിഇഒ മുഹമ്മദ് റാഷിദ്
Mob : 9539380303

Spread the love

Leave a Reply

Your email address will not be published. Required fields are marked *