രജിസ്റ്റര്‍ ചെയ്യാനുള്ള തിയ്യതി നീട്ടി


കോഴിക്കോട്: എന്‍ ഐ ടി കാലിക്കറ്റ് ടെക്‌ഫെസ്റ്റ് തത്വയുടെ ഭാഗമായി നടത്തുന്ന സ്റ്റാര്‍ട്ട്അപ്പ് സമ്മിറ്റ് ‘ ഇന്റര്‍ഫേസ്’ ല്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തിയ്യതി പത്ത് വരെ നീട്ടിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലബാറിലെ സംരംഭക നേട്ടങ്ങള്‍ വിളിച്ചോതുന്ന പരിചയ സമ്പന്നരായ സംരംഭകരുമായി ബിസിനസ്സ് ആശയങ്ങള്‍ ചര്‍ച്ച .ചെയ്യാനുള്ള അവസരമായി പരിപാടി ഒരുക്കുന്നത്. സംസ്ഥാനത്തെമ്പാടുമുള്ള കോളെജുകളിലെയും ഇന്‍കുബേഷന്‍ സെല്ലുകളിലെയും ഏറ്റവും മികച്ചതും നൂതനവുമായ ആശയം, ഉത്പന്നങ്ങള്‍ എന്നിവ കണ്ടെത്തുകയാണ് പരിപാടിയുടെ മുഖ്യലക്ഷ്യം. ഒരു ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് വിജയികള്‍ക്ക് നല്‍കുക.നവസംരംഭകര്‍ക്ക് അവരുടെ ലക്ഷ്യത്തില്‍ എത്താനുള്ള വേദിയാണ് ഇന്റര്‍ഫേസ് ഒരുക്കുന്നത്. ആശയങ്ങള്‍ വിലയിരുത്തി സീഡിംഗ് സ്റ്റേജിലേക്ക് എത്തിക്കാന്‍ ഇന്റര്‍ഫേസ് സഹായിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.




Sharing is Caring