എന്‍ഡിടിവിയിലെ സിബിഐ റെയ്ഡ് അടിയന്തരാവസ്ഥാ നാളുകളെ ഓര്‍മ്മിപ്പിക്കുന്നു, റെയ്ഡ് മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനുള്ള ശ്രമം: പിണറായി വിജയന്‍


എന്‍ഡിടിവി മേധാവികളായ പ്രണോയ് റോയ്, രാധികാ റോയ് എന്നിവരുടെ ഓഫീസുകളിലും വീടുകളിലും സിബിഐ നടത്തിയ റെയ്ഡ് നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനും അടിച്ചമര്‍ത്താനും ഉദ്ദേശിച്ചുളളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികളായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും സിബിഐയെയും കേന്ദ്രസര്‍ക്കാര്‍ ഈ രാഷ്ട്രീയ പകപോക്കലിന് ഉപകരണമാക്കുകയാണ് എന്നും പിണറായി പറഞ്ഞു.അടിയന്തരാവസ്ഥാ നാളുകളെ ഓര്‍മ്മിപ്പിക്കുന്നതാണ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുളള ഈ കടന്നാക്രമണം. മാധ്യമ സ്വാതന്ത്ര്യം വിലമതിക്കുന്ന എല്ലാവരും ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.




Sharing is Caring