അഫ്ഗാനില്‍ പള്ളിക്കു സമീപം സ്‌ഫോടനം; ഏഴു പേര്‍ കൊല്ലപ്പെട്ടു


അഫ്ഗാനിസ്താനില്‍ പള്ളിക്കുസമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 16ലധികം പേര്‍ക്കു പരുക്കേറ്റു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറാത്ത് നഗരത്തിലെ ജമായ് മോസ്‌കിനു സമീപത്താണ് സ്‌ഫോടനമുണ്ടായത്. പള്ളിയുടെ വടക്കുള്ള ഗേറ്റിനു സമീപത്തെ പാര്‍ക്കിങ് സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. പാര്‍ക്കിങ് യാര്‍ഡില്‍ പാര്‍ക്ക് ചെയ്ത മോട്ടോര്‍സൈക്കിള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സ്‌ഫോടനം.


പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുതായി ഹെറാത്ത് ഗവര്‍ണര്‍ ജിലാന് ഫര്‍ഹാദ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു.




Sharing is Caring