നാത്​സി തടങ്കല്‍പ്പാളയ കൂട്ടക്കൊല : 101 വയസ്സുകാരന് 5 വര്‍ഷം തടവ്

ബര്‍ലിന്‍ : രണ്ടാം ലോകമഹായുദ്ധ കാലത്ത് നാത്​സി തടങ്കല്‍പ്പാളയത്തില്‍ നടന്ന കൂട്ടക്കൊലക്ക് കൂട്ടുനിന്നതിന്റെ പേരില്‍ 101 വയസ്സുള്ളയാള്‍ക്ക് ശിക്ഷ.3518 പേരുടെ കൂട്ടക്കൊലയ്ക്ക് അന്ന് നാത്​സി ഗാര്‍ഡ് ആയി ജോലി ചെയ്യവെ ഒത്താശ ചെയ്തുവെന്ന് കണ്ടെത്തിയാണ് എസ്.ജോസഫ് എന്നയാളെ 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

പ്രതിയുടെ പ്രായാധിക്യം കാരണം ഒരു ദിവസം 2 മണിക്കൂര്‍ വീതം മാത്രമാണ് വിചാരണ നടന്നത്.താന്‍ ഗാര്‍ഡ് ആയല്ല ജോലി ചെയ്തതെന്നും , കൃഷിക്കാരനായാണ് ജോലി നോക്കിയിരുന്നതെന്നുമുള്ള ജോസഫിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ബര്‍ലിനു സമീപമുള്ള ക്യാംപില്‍ 1942 മുതല്‍ 1945 വരെ ഇയാള്‍ നാത്​സി പാര്‍ട്ടിയുടെ പാരാമിലിറ്ററി വിഭാഗത്തില്‍ ജോലി ചെയ്തിരുന്നതായി കോടതി പിന്നീട് കണ്ടെത്തുകയായിരുന്നു. കൂട്ടക്കുരുതിയെ ഇയാള്‍ പിന്തുണച്ചതായും തെളിഞ്ഞ സാഹചര്യത്തിലാണ് ശിക്ഷാനടപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *