തന്റെ സോഷ്യല്‍മീഡിയ പോസ്റ്റിന് വന്ന ആരാധകന്റെ കമന്റിന് മറുപടിയുമായി നവ്യ നായര്‍

തന്റെ സോഷ്യല്‍മീഡിയ പോസ്റ്റിന് വന്ന അധിക്ഷേപ കമന്റിന് മറുപടിയുമായി നവ്യ നായര്‍.
‘കെട്ടിയോനെയും കളഞ്ഞ്, പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോടു എന്തു പറയാന്‍.
ലൈഫ് ഒന്നെയൊള്ളൂ ഹാപ്പി’
എന്നിങ്ങനെയായിരുന്നു ഒരാളുടെ കമന്റ്. ഉടനെ തന്നെ നവ്യ മറുപടിയുമായി രം​ഗത്തെത്തി.

‘ഇതൊക്കെ ആരാ തന്നോടു പറഞ്ഞത്? പിന്നെ അവസാനം പറഞ്ഞതു കറക്റ്റാണ്. ലൈഫ് ഒന്നെയൊള്ളൂ. ഹാപ്പിയായി ഇരിക്കൂ, എന്തിന ഇങ്ങനെ ദുഷിപ്പു പറയുന്നത്’ എന്നായിരുന്നു നവ്യയുടെ മറുപടി.നിരവധി പേരാണ് നവ്യയെ പിന്തുണച്ച്‌ കൊണ്ട് രം​ഗത്തെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *